KPCC reshuffle
തിരുവനന്തപുരം: കേരളത്തില്‍ പുന:സംഘടന നിര്‍ത്തിവയ്ക്കണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം തള്ളി ഹൈക്കമാന്‍ഡ്. അംഗത്വവിതരണം പൂര്‍ത്തിയാകുംവരെ പുന:സംഘടനയ്ക്ക് തടസ്സമില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ പുന:സംഘടന നടക്കുന്നതിനാല്‍ കേരളത്തിന് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നും അതിനാല്‍ സംസ്ഥാന നേതൃത്വം എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുന:സംഘടന നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധി അടക്കമുള്ളവരെ കണ്ടിരുന്നു.
Keywords: Congress high command, KPCC reshuffle, Kerala
COMMENTS