Child missing case
തിരുവനന്തപുരം: ദത്തു വിവാദത്തില്‍ അനുപമയുടെ പരാതിയില്‍ ആന്ധ്രയിലുള്ള കുഞ്ഞിനെ തിരികെയെത്തിക്കാന്‍ പൊലീസ് പുറപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗവും അടങ്ങുന്ന സംഘമാണ് ആന്ധ്രയിലേക്ക് പുറപ്പെട്ടത്. അഞ്ചു ദിവസത്തിനകം കുഞ്ഞിനെ തിരികെ എത്തിക്കണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്.
തിരുവനന്തപുരത്ത് എത്തിക്കുന്ന കുഞ്ഞിനെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് ശിശു സംരക്ഷണ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സംരക്ഷണയിലാകുന്ന കുഞ്ഞിന്റെ സംരക്ഷണ ചുമതല പ്രാപ്തനായ മറ്റൊരു വ്യക്തിക്ക് കൈമാറാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അനുപമ തന്നെ കുഞ്ഞിന്റെ സംരക്ഷണയ്ക്കുവേണ്ടി അപേക്ഷ നല്‍കാനുള്ള സാധ്യതയുണ്ട്.
Keywords: Child missing case, Anupama, Police, Andrapradesh
COMMENTS