Child adoption issue
തിരുവനന്തപുരം: ദത്തു വിവാദത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും ശിശുക്ഷേമ സമിതിക്കുമെതിരെ ഗുരുതര കണ്ടെത്തലുമായി വനിതാ ശിശു വികസന വകുപ്പ്. വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും.
കുട്ടിയെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അനുപമയും അജിത്തും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയെടുത്തില്ല. അവകാശികള്‍ എത്തിയിട്ടും ദത്ത് തടയാനുള്ള നടപടികള്‍ എടുത്തില്ല തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
Keywords: CWC, Government, Adoption issue
 
 
							     
							     
							     
							    
 
 
 
 
 
COMMENTS