Chief minister about reservation
തിരുവനന്തപുരം: മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ നിലവിലെ സംവരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനായി സര്‍വ്വെ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമുക്കുന്നതെന്നും പരസ്പരം ആരോപണം ഉന്നയിക്കുന്നത് ഭിന്നിപ്പിന് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ അതില്‍ നിന്നും പിന്തിരിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംവരണ - സംവരേണതര വിഭാഗങ്ങളുടെ സംഘര്‍ഷമല്ല രാജ്യത്തുണ്ടാകേണ്ടത് ഇരുവിഭാഗങ്ങളും ഒരുമിച്ചുള്ള സാമൂഹിക സാമ്പത്തിക അവശതകള്‍ക്കെതിരെയുള്ള പൊതുവായ സമരനിരയാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Chief minister Pinarayi Vijayan, Reservation
COMMENTS