Journalist C.G Diljith passes away
കോട്ടയം: മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദില്‍ജിത്ത് (32) അന്തരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കോട്ടയം പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും. മരണകാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കോട്ടയം തലയോലപ്പറമ്പ് സ്വദേശിയാണ് ദില്‍ജിത്ത്. 24 ന്യൂസ് ചാനലിന്റെ ബ്യൂറോ ചീഫാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു.
Keywords: Journalist, C.G Diljith, 24 news, Passes away
COMMENTS