dengue cases
ന്യൂഡല്‍ഹി: ഡെങ്കിപ്പനി കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ദ്ധ സംഘത്തെ അയയ്ക്കും. കേരളമുള്‍പ്പടെയുള്ള ഒന്‍പത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കുമാണ് അയയ്ക്കുന്നത്.
കേരളം, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വിദഗ്ദ്ധ സംഘം എത്തുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. രോഗനിയന്ത്രണത്തിന്റെ രീതി, മരുന്നുകളുടെ ലഭ്യത, മുന്‍കൂട്ടി രോഗം കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
Keywords: Central government, dengue case, Kerala
COMMENTS