Central finance minister about state taxes
ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനവിലയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളോട് ചോദിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിനുപിന്നാലെ സംസ്ഥാന സര്‍ക്കാരുകളോട് മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ധനമന്ത്രി വ്യക്തമാക്കി.
ജി.എസ്.ടി കൗണ്‍സില്‍ നിരക്ക് നിശ്ചയിക്കാത്തതിനാല്‍ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
COMMENTS