Bengal minister subrata Mukherjee passes away
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുബ്രത മുഖര്‍ജി (75) അന്തരിച്ചു. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നേരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. കൊല്‍ക്കത്ത മുന്‍ മേയര്‍ കൂടിയായിരുന്നു അദ്ദേഹം.
ബലിഗഞ്ച് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മമത ബാനര്‍ജി സര്‍ക്കാരില്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു. ഓപ്പറേഷന് നാരദയില്‍ കുടുങ്ങിയ സുബ്രത റിമാന്‍ഡില്‍ കഴിഞ്ഞതിനു ശേഷമാണ് നിയമസഭയില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
Keywords: Subrata Mukherjee, Bengal minister, Ex mayor, Passes away
COMMENTS