Anupama to begin new strike
തിരുവനന്തപുരം: കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ വീണ്ടും സമരത്തിനൊരുങ്ങുന്നു. ശിശുക്ഷേമ സമിതിക്കു മുന്നില്‍ സമരം തുടങ്ങാനുള്ള തീരുമാനത്തിലാണ് അനുപമ. ജനറല്‍ സെക്രട്ടറി, സിഡബ്ല്യൂസി അദ്ധ്യക്ഷ എന്നിവരെ മാറ്റുക, കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സര്‍ക്കാര്‍ നേരത്തെ പറഞ്ഞതുപോലെയല്ല അന്വേഷണം നീങ്ങുന്നതെന്നും ആരോപണവിധേയരായ ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, സിഡബ്ല്യൂസി അദ്ധ്യക്ഷ സുനന്ദ എന്നിവര്‍ തല്‍സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അനുപമ ആരോപിച്ചു.
കുഞ്ഞിനെ ദത്തുകൊടുത്തതുമായി ബന്ധപ്പെട്ടുള്ള പൊലീസിന്റെ ചോദ്യത്തിന് തങ്ങള്‍ക്ക് നിയമപരിരക്ഷ ഉണ്ടെന്ന കാര്യം പറഞ്ഞ് ശിശുക്ഷേമ സമിതി ഒഴിഞ്ഞുമാറിയിരുന്നു.
Keywords: Baby missing case, Anupama, New strike
COMMENTS