At present, it is almost impossible for India to reach the semis of T20 World Cup. However, the odds in front of Kohli and his team are as follows
സ്‌പോര്‍ട്‌സ് ഡെസ്‌ക്/ www.vyganews.com
ഏഴാം തീയതി നടക്കുന്ന അഫ്ഗാനിസ്ഥാന്‍-ന്യൂസിലാന്‍ഡ് മല്‍സരത്തില്‍ ജയിച്ചാല്‍ അഫ്ഗാന് 6 പോയിന്റാകും. ഇന്ത്യയ്‌ക്കെതിരേ ഇന്ന് അഫ്ഗാന്‍ ബാറ്റ്‌സ്മാന്മാര്‍ പുറത്തെടുത്ത പോരാട്ട വീര്യം കാണുമ്പോള്‍ അവരെ എഴുതിത്തള്ളാനാവില്ല.
നമീബിയുമായുള്ള മല്‍സരത്തില്‍ സാദ്ധ്യത ന്യൂസിലാന്‍ഡിനു തന്നെയാണ്. അങ്ങനെ സംഭവിച്ചാല്‍ ന്യൂസിലാന്‍ഡിനും ആറു പോയിന്റാകും.
ഇന്ത്യയ്ക്കാകട്ടെ ഇനി നേരിടാനുള്ളത് നമീബിയയേയും സ്‌കോടലന്‍ഡിനെയും. ഈ രണ്ടു കളികളും ഇന്ത്യ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ ആറു പോയിന്റും നല്ല നെറ്റ് റണ്‍ റേറ്റുമാകും. ഇന്നു തന്നെ 99 റണ്‍സില്‍ അഫ്ഗാനിസ്ഥാനെ ഒതുക്കിയിരുന്നുവെങ്കില്‍ ഇന്ത്യയ്ക്കു നെറ്റ് റണ്‍ റേറ്റില്‍ ഒന്നാമതെത്താമായിരുന്നു.
ഇതൊക്കെ സ്വപ്‌നസമാനമായ കാര്യങ്ങളാണ്. ഇതെല്ലാം സംഭവിച്ചാല്‍ ഒരു ഇന്ത്യ-ഇംഗ്‌ളണ്ട് സെമിയും ഇന്ത്യ-പാകിസ്ഥാന്‍ ഫൈനലുമൊക്കെ കാണാം. വിരാട് കോലി കപ്പുയര്‍ത്തുന്നതും കാണാനായേക്കും. എല്ലാം സാദ്ധ്യതകള്‍ മാത്രമാണ്. സംഭവിക്കട്ടെ എന്നു തന്നെ ആശിക്കാം.
COMMENTS