DNA test positive
തിരുവനന്തപുരം: ദത്തു വിവാദത്തില്‍ പുതിയ വഴിത്തിരിവ്. ഡി.എന്‍.എ പരിശോധനാഫലത്തില്‍ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് തെളിഞ്ഞു. മൂന്നു പേരുടെയും ഫലം പോസിറ്റീവായി.
കേസിലെ അതിനിര്‍ണ്ണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി റിപ്പോര്‍ട്ട് സിഡബ്‌ള്യൂസിക്ക് കൈമാറി. സിഡബ്‌ള്യൂസി റിപ്പോര്‍ട്ട് ഈ മാസം 29 ന് കോടതിയില്‍ സമര്‍പ്പിക്കും.
കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദത്തിന് ഇതോടെ വ്യക്തത ഉണ്ടായിരിക്കുകയാണ്. ഫലം അറിഞ്ഞതോടെ അനുപമ സമരപ്പന്തലില്‍ മധുരം നല്‍കി സന്തോഷം പങ്കുവച്ചു.
കോടതിയുടെ നിലപാട് അനുസരിച്ചാണ് ഇനി ഈ കേസിന്റെ തുടര്‍ നടപടികള്‍. നവംബര്‍ 30 ന് തിരുവനന്തപുരം കുടുംബക്കോടതി കേസ് പരിഗണിക്കും.
Keywords: Anupama, DNA, Positive, Family court
COMMENTS