Anupama seeks action against Shiju Khan, chairperson of Child Welfare Council, over child adoption controversy
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ശിശുക്ഷേമ സമിതിയിലെ അനധികൃത ദത്ത് വിവാദത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ഷിജു ഖാനെതിരെ നടപടി വേണമെന്ന് അനുപമ.
ഡി വൈ എഫ് ഐ നേതാവ് കൂടിയായ ഷിജു ഖാനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് കുഞ്ഞിന്റെ അമ്മ അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ അനധികൃതമായി ദത്ത് നല്കുക വിഴി ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ക്രൂരതയാണ്. ഇക്കാര്യത്തില്‍ ഷിജു ഖാനെ സഹായിച്ച ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.
സര്‍ക്കാര്‍ ഷിജു ഖാനെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി. ഇനിയൊരു കുഞ്ഞിനും തന്റെ കുഞ്ഞിനുണ്ടായ ദുര്‍ഗതി വരാതിരിക്കാനാണ് നിയമപോരാട്ടമെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ അനധികൃതമായി നല്കി ആന്ധ്രയിലെ ദമ്പതികളെയും ശിശുക്ഷേമസമിതി അധികൃതര്‍ വഞ്ചിക്കുകയായിരുന്നു. ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് ഫളത്തില്‍ കുട്ടിക്കടത്തു തന്നെയായിരുന്നു.
ഇതിനിടെ, ആന്ധ്രയിലെ ദത്തെടുത്ത ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി ഇന്നു കേരളത്തിലെത്തിലെത്തിക്കും. കഴിഞ്ഞദിവസം കേരളത്തില്‍ നിന്നു പോയ ഉദ്യോഗസ്ഥ സംഘത്തിനു ദമ്പതികള്‍ കുഞ്ഞിനെ കൈമാറിയിരുന്നു.
തിരുവനന്തപുരത്തെത്തിക്കുന്ന കുഞ്ഞിനെ ഡി.എന്‍.എ എടുത്തു പരിശോധിക്കും. അനുപമയുടെയും പങ്കാളി അജിത് കുമാഇതിനായി ഇവര്‍ക്കു നോട്ടീസ് നല്കും. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസറോട് ശിശുക്ഷേമ സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരളത്തിലെത്തിക്കുന്ന കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസര്‍ക്കാണ്.
COMMENTS