തിരുവനന്തപുരം: ദത്തുവിവാദത്തില്‍ നിര്‍ണ്ണായക വിധിക്കു പിന്നാലെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് ഉത്തരവ്. ...
തിരുവനന്തപുരം: ദത്തുവിവാദത്തില്‍ നിര്‍ണ്ണായക വിധിക്കു പിന്നാലെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി.
തിരുവനന്തപുരം കുടുംബ
കോടതിയുടേതാണ് ഉത്തരവ്. തുടര്‍ന്ന് കോടതിയില്‍ വച്ചുതന്നെ ശിശുക്ഷേമസമിതി
ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി.
ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ കോടതിയില്‍ എത്തിച്ചു. തുടര്‍ന്ന് കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡോക്ടറെ കോടതിയിലേക്ക് വിളിച്ചുവരുത്തി.
അനുപമയും അജിത്തും കോടതിയില്‍ കുഞ്ഞിനെ
വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. നേരത്തെ കേസ് ഈ മാസം 30
നാണ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്.
അടക്കാനാവാത്ത സന്തോഷമെന്നും കുട്ടിയെ ഒരു നല്ല മനുഷ്യനായി വളർത്തുമെന്നും അനുപമ പറഞ്ഞു. കുട്ടിയെ സ്നേഹപൂർവം പോറ്റിയ ആന്ധ്ര ദമ്പതി കൾക്ക് അനുപമ നന്ദി പറഞ്ഞു.
Keywords: Adoption case, Family court, Government, Anupama
COMMENTS