A.N Shamseer MLA apologizes about his speech
തിരുവനന്തപുരം: നിയമസഭയിലെ തന്റെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ. എം.ബി.ബി.എസ് പഠിച്ചവര്‍ അതിനുള്ള ചികിത്സ മാത്രമേ നല്‍കുവാന്‍ പാടുള്ളൂയെന്നും ആ പേരുവച്ചുകൊണ്ട് പീഡിയാട്രിക് ചികിത്സ നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നുമായിരുന്നു എം.എല്‍.എ പ്രസംഗിച്ചത്.
വ്യാജ വൈദ്യത്തിനെതിരായുള്ള നിയമനിര്‍മ്മാണ അവതരണ വേളയിലാണ് എം.എല്‍.എ വിവാദ പ്രസംഗം നടത്തിയത്. ഇതിനെതിരെ ഡോക്ടര്‍മാര്‍ രംഗത്തെത്തുകയായരുന്നു. തുടര്‍ന്ന് ഷംസീര്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും എം.ബി.ബി.എസ് ഡോക്ടര്‍മാരെ അപമാനിക്കാനല്ല താനുദ്ദേശിച്ചതെന്നും നിയമസഭാരേഖകളില്‍ നിന്ന് പരാമര്‍ശം പിന്‍വലിക്കുമെന്നും ഷംസീര്‍ വ്യക്തമാക്കി.
Keywords: A.N Shamseer MLA, apologize, Speech, Niyamasabha
COMMENTS