Adoption Case
തിരുവനന്തപുരം: ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നതായി സൂചന. ഇതുസംബന്ധിച്ച് പരാതിക്കാരി അനുപമയും സി.പി.എം നേതാവ് പി.കെ ശ്രീമതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്.
മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പുറത്തുവരുന്നതിന് മുമ്പുള്ള സംഭാഷണമാണ് പുറത്തുവന്നത്. ഇതോടെ മാധ്യമങ്ങളിലൂടെയാണ് ഈ വിഷയം അറിഞ്ഞതെന്ന പാര്‍ട്ടിയുടെ നിലപാടാണ് പൊളിഞ്ഞിരിക്കുന്നത്.
തനിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും തന്റെ ജില്ലയിലുള്ള വിഷയമല്ലെന്നും അതേസമയം മുഖ്യമന്ത്രിയോട് ഈ വിഷയം സംസാരിച്ചെന്നും നമുക്കിതില്‍ റോളില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ശ്രീമതി പറയുന്നുണ്ട്.
അച്ഛനും അമ്മയും പാര്‍ട്ടിക്കാരല്ലേ നടപടി എടുക്കാന്‍ പറ്റില്ലേ എന്ന അനുപമയുടെ ചോദ്യത്തിന് നിന്റെ അച്ഛനും അമ്മയും ആയതുകൊണ്ടാണ് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ചെയ്‌തേനേ എന്നാണ് ശ്രീമതി പറയുന്നത്.
മുഖ്യമന്ത്രി മാത്രമല്ല കോടിയേരിയും എ.വിജയരാഘവനും അടക്കം പ്രധാന നേതാക്കളോടെല്ലാം സംസാരിച്ച് പരാതി സി.പി.എം കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് എടുക്കാനുള്ള ക്രമീകരണം ചെയ്യാമെന്നും ശ്രീമതി പറയുന്നുണ്ട്. എന്നാല്‍ ഈ വിഷയം കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തിരുന്നില്ല.
അതേസമയം അനുപമയുടെ പരാതി താന്‍ അറിയുന്നത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞിട്ടാണെന്നാണ് പി.കെ ശ്രീമതി നേരത്തെ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്.
Keywords: Adoption case, CPM, Chief minister, P.K Sreemathi
COMMENTS