Adoption case in family court today
തിരുവനന്തപുരം: ഒടുവില്‍ ദത്തുവിവാദത്തില്‍ നിര്‍ണ്ണായക വിധി വന്നു. കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് ഉത്തരവ്. തുടര്‍ന്ന് കോടതിയില്‍ വച്ചുതന്നെ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി.
അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ കേസ് തിരുവനന്തപുരം കുടുംബക്കോടതി പരിഗണിക്കുന്നു. വിധി ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ കോടതിയില്‍ എത്തിച്ചു. തുടര്‍ന്ന് കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡോക്ടറെ കോടതിയിലേക്ക് വിളിച്ചുവരുത്തി.
അനുപമയും അജിത്തും കോടതിയില്‍ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. നേരത്തെ കേസ് ഈ മാസം 30 നാണ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്.
കുഞ്ഞിനെ എത്രയും വേഗം മാതാപിതാക്കള്‍ക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കാന്‍ ഗവ.പ്ലീഡറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡി.എന്‍.എ ഫലം ഇന്ന് കേടതിയില്‍ സമര്‍പ്പിക്കും. ഇതടക്കമുള്ള രേഖകള്‍ കോടതി പരിശോധിക്കും.
Keywords: Adoption case, Family court, Government, Anupama
COMMENTS