Actress Kozhikode Sarada passes away
കോഴിക്കോട്: നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും.
നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ കോഴിക്കോട് ശാരദ തുടര്‍ന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു.
1979 ല്‍ അങ്കക്കുറി എന്ന സിനിമയിലൂടെയാണ് സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി സിനിമളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അനുബന്ധം, നാല്‍ക്കവല തുടങ്ങി ഐ.വി ശശി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, കുട്ടിസ്രാങ്ക്, സദയം, ഉത്സവപ്പിറ്റേന്ന്, യുഗപുരുഷന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
Keywords: Actress Kozhikode Sarada passes away, Today, Cinema
COMMENTS