Sushant Singh Rajput's death - CBI seeks help froM US
മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് യു.എസിന്റെ സഹായംതേടി സി.ബി.ഐ. സുശാന്തിന്റെ ഇമെയിലില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ കണ്ടെത്താനാണ് നടപടി. ഗൂഹിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ഒക്കെ ആസ്ഥാനം കാലിഫോര്‍ണിയ ആയതുകൊണ്ടാണ് സിബിഐ അമേരിക്കയുടെ സഹായം തേടിയിരിക്കുന്നത്.
സുശാന്തിന്റെ മരണം സംഭവിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും കേസില്‍ ഇതുവരെ നിര്‍ണ്ണായക കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ല. ഇതുവരെയുള്ള അന്വേഷണത്തില്‍ ആത്മഹത്യ എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിയിരുന്നത്. അതിനാലാണ് സാമൂഹിക അക്കൗണ്ടുകളില്‍ നിന്ന് നടന്‍ തന്നെ ഒഴിവാക്കിയതായ വിവരങ്ങള്‍ അറിയാന്‍ സിബിഐ ശ്രമം തുടങ്ങിയിരിക്കുന്നത്.
COMMENTS