Joju George removed social media account
കൊച്ചി: തന്റെ സമൂഹമാധ്യങ്ങളിലെ അക്കൗണ്ട് നീക്കംചെയ്ത് നടന്‍ ജോജു ജോര്‍ജ്. കഴിഞ്ഞ ദിവസം എറണാകുളത്ത് വൈറ്റില ദേശീയപാതയില്‍ വച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടന്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതെന്നാണ് സൂചന. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് നീക്കംചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേജില്‍ സമരാനുകൂലികളും വിരുദ്ധരും തമ്മില്‍ അതിശക്തമായി വാക്‌പോര് നടന്നിരുന്നു. തുടര്‍ന്ന് ജോജുവിന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് ഹാക്ക് ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു.
ഇതേതുടര്‍ന്ന് നടന്‍ തന്നെയാണ് അതു ചെയ്തതെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. തന്നെ സ്‌നേഹിക്കുന്ന ആളുകളുടെ മനസ്സില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അതു തെളിയിക്കേണ്ട ആവശ്യമില്ലെന്നും നടന്‍ അറിയിച്ചു.
Keywords: Joju George, Social media account, Removed
COMMENTS