Joju George against fuel price hike protesters
കൊച്ചി: ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെയുള്ള എറണാകുളത്തെ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തില്‍ പ്രകോപിതനായി നടന്‍ ജോജു ജോര്‍ജ്.
ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ടുള്ള സമരത്തിനെതിരെയാണ് നടന്‍ രംഗത്തെത്തിയത്. നടന്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായി.
അതേസമയം നടന്‍ മദ്യപിച്ചിരുന്നതായും വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നതായും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പടെ അധിക്ഷേപിച്ചതായും നേതാക്കള്‍ വ്യക്തമാക്കി.
സ്ഥലത്തുണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതാണ് നടനെ ചൊടിപ്പിച്ചത്. റോഡില്‍ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേതുടര്‍ന്ന് പൊലീസെത്തി ആളുകളെ ഒഴിപ്പിച്ചു.
Keywords: Joju George,Fuel price hike, Protesters
COMMENTS