Will work for poor - Aryan Khan during counselling in jail
മുംബൈ: ഇനി തെറ്റായി സഞ്ചരിക്കില്ലെന്നും തന്നെക്കുറിച്ച് അഭിമാനിക്കാനുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമെന്നും ആര്യന്‍ ഖാന്‍. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ കൗണ്‍സിലിങ്ങിനിടെ എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയോടാണ് ആര്യന്‍ ഖാന്‍ ഇങ്ങനെ പ്രതികരിച്ചത്.
ഇനി ചീത്തപ്പേരുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും ചെയ്യില്ലെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ആര്യന്‍ ഖാന്‍ പറഞ്ഞു. ഒക്ടോബര്‍ 20 ന് ഈ കേസിലെ എട്ടു പ്രതികളുടെ ജാമ്യാപേക്ഷയില്‍ പ്രത്യക കോടതി വിധി പറയാനിരിക്കുകയാണ്. അതിനു മുന്നോടിയായി എന്‍.സി.ബി കൗണ്‍സിലിങ് നടത്തുകയായിരുന്നു.
Keywords: Aryan Khan, Counselling, Jail, NCB
COMMENTS