Whatsapp chat between Anitha Pullayil & I.G Lekshman
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ചുള്ള ഐ.ജി ലക്ഷ്മണയും അനിത പുല്ലയിലും തമ്മില്‍ നടത്തിയ ചാറ്റ് വിവരങ്ങള്‍ പുറത്ത്. മോന്‍സണ്‍ അറസ്റ്റിലായ വിവരം അനിത പുല്ലയില്‍ ലക്ഷ്മണയോടു പറയുന്ന ചാറ്റാണ് പുറത്തായത്.
മോന്‍സണെക്കുറിച്ച് മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രണ്ട് വര്‍ഷം മുന്‍പ് സംശയം പ്രകടിപ്പിച്ചിരുന്നെന്നും ചാറ്റില്‍ പറയുന്നുണ്ട്. മോന്‍സണ് എന്തുതരം ഇടപാടാണെന്ന് ബെഹ്‌റ ചോദിച്ചിരുന്നതായാണ് അനിത പറയുന്നത്.
അതേസമയം മോന്‍സണ്‍ അറസ്റ്റിലായെന്നുള്ള അനിതയുടെ ചാറ്റിനുള്ള ലക്ഷ്മണയുടെ മറുപടി ഡിലീറ്റ് ചെയ്ത നിലയിലാണ്. വിവരം അറിയിച്ചതിന് ലക്ഷ്മണ അനിതയോട് നന്ദി പറയുന്നുമുണ്ട്.
Keywords: Whatsapp chat, Anitha Pullayil & I.G Lekshman, Monson
COMMENTS