V.D Satheesan
കോട്ടയം: മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവിലാണ് കഴിയുന്നതെന്ന രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രധാനമന്ത്രി മോഡിയുടെ അതേ രീതിയാണ് മുഖ്യമന്ത്രിക്കെന്നും തെറ്റ് ചൂണ്ടിക്കാണിക്കുന്നത് രണ്ടുപേര്‍ക്കും ഇഷ്ടമല്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും കൊക്കയാറില്‍ ഉരുള്‍ പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയതെന്നും നദികളില്‍ വെള്ളം കയറിയാല്‍ എവിടെയൊക്കെ വെള്ളം കയറുമെന്ന് സര്‍ക്കാര്‍ ഇതുവരെ പഠിച്ചില്ലെന്നും വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചു.
ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ആത്മഹത്യ ചെയ്ത ഹോട്ടല്‍ ഉടമ സരിന്‍ മോഹന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.
Keywords: V.D Satheesan, CM, Flood, Suicide
COMMENTS