V.D Satheesan in niyamasabha
തിരുവനന്തപുരം; ശബരിമല യുവതി പ്രവേശനത്തിനും പൗരത്വ നിയമ ഭേദഗതിക്കും എതിരെ സമരം ചെയ്തവര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നും ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഈ കേസുകള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കി. പരിശോധിച്ചതിനുശേഷം കോടതിയുടെ അനുവാദത്തോടെ മാത്രമേ കേസുകള്‍ പിന്‍വലിക്കാനാവൂയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Niyamasabha, V.D Satheesan, Sabarimala, Anti CAA
COMMENTS