V.D Satheesan about Anupama's child
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തന്റെ കുട്ടി എവിടെയെന്നുള്ള അനുപമയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടേത് വെള്ളരിക്കാപ്പട്ടണമല്ല കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സ്ത്രീ അവരുടെ പരാതി പറഞ്ഞിട്ട് ആറുമാസമായിട്ടും പൊലീസ് ഇതുവരെ എഫ്.ഐ.ആര്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും സി.പി.എം ഭരിക്കുന്ന സംസ്ഥാനത്ത് അവരുടെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളാണ് പരാതിയുമായി വന്നിരിക്കുന്നതെന്നും അവര്‍ക്ക് നീതി കിട്ടിയില്ലെങ്കില്‍ ആര്‍ക്കാണ് ഇവിടെ നീതി കിട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഒരു വനിതാ നേതാവ് മറ്റൊരു നേതാവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ എന്തു നടപടിയാണ് പൊലീസ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ മാത്രമുള്ളതാണോ സംസ്ഥാനത്തെ പൊലീസ് സംവിധാനമെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.
Keywords: V.D Satheesan, Government, Police, CPM
COMMENTS