തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ബെന്യാമിന്. `മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍...
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ബെന്യാമിന്. `മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്.
ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.
ഡോ. ജോര്‍ജ് ഓണക്കൂര്‍, കെ.ആര്‍ മീര, ഡോ.സി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. തന്റെ ആത്മാംശം വളരെയധികമുള്ള കൃതിക്കു തന്നെ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബെന്യാമിന്‍ പ്രതികരിച്ചു.
Keywords: Vayalar award, Benyamin, 2021
COMMENTS