Varun Gandhi about Lakhimpur incident
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അപലപിച്ച് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. സംഭവത്തിന്റെ വീഡിയോ പങ്കുവച്ച വരുണ്‍ ഗാന്ധി കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തുന്ന വീഡിയോ ഹൃദയഭേദകമാണെന്ന് ട്വിറ്ററില്‍ കുറിച്ചു.
പൊലീസ് എത്രയും പെട്ടെന്ന് ഈ വാഹനത്തെയും ഇതിലിരുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ രാജ്യവ്യാപകമായി ബി.ജെ.പിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് വരുണ്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. നാലു കര്‍ഷകര്‍ ഉള്‍പ്പടെ എട്ടുപേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.
COMMENTS