Uthra muder case verdict
കൊല്ലം: ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ ശിക്ഷ ബുധനാഴ്ച കോടതി പ്രഖ്യാപിക്കും.
കേസിലെ പ്രതി സൂരജിനെ വിധി പ്രസ്താവന നടത്തുമ്പോള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് നിര്‍വികാരനായി സൂരജ് പറഞ്ഞു.
അത്യപൂര്‍വവും പൈശാചികവും ദാരുണവുമായ കൊലപാതകമാണ് ഉത്രയുടേതെന്നും പ്രതി യാതൊരു വിധത്തിലുമുള്ള ദയയും അര്‍ഹിതക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും കോടതി പ്രോസിക്യൂഷന്‍ വാദിച്ചു.
കേട്ടുകേള്‍വിപോലുമില്ലാത്ത ദാരുണ കൊലപാതകത്തിന്റെ വിധി ശ്രവിക്കാനായി വന്‍ ജനക്കൂട്ടം കോടതിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നു.
Keywords: Uthra murder case, Verdict, Court
COMMENTS