Two soldiers killed in Jammu Kasmir during terror operation
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. വ്യാഴാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ കമാന്‍ഡ് ഓഫീസറും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് മേഖലയിലെ രജൗരി വന മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഒക്ടോബര്‍ 10 ന് ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മലയാളി സൈനികന്‍ ഉള്‍പ്പടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു സൈനികര്‍. ഭീകരരുടെ സൈന്യം വനത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Keywords: Jammu Kasmir, Terror operation, Soldiers
COMMENTS