As Covid continues to spread, a certificate of two doses of vaccine and an RTPCR test certificate within 72 hours is mandatory for Sabarimala darshan
സ്വന്തം ലേഖകന്‍/www.vyganews.com
ഓരോഗ്യ വകുപ്പ് തയ്യാറാക്കിയ ആക്ഷന്‍ പ്‌ളാനിലാണ് ഈ നിര്‍ദ്ദേശമുള്ളത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട്, എരുമേലി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കു വേണ്ടി ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും.
രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുന്ന മണ്ഡല കാലത്ത് പ്രതിദിനം 5,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കോവിഡും മഴക്കെടുതിയും കാരണമുള്ള അപകട സാഹചര്യം ഒഴിവാക്കിയ ശേഷം പമ്പാ സ്നാനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
ഇക്കുറി 10 ലക്ഷത്തിലധികം പേര്‍ വെര്‍ച്വല്‍ ക്യു ദര്‍ശനത്തിനായി ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകള്‍ക്കുമുള്ള പ്രവൃത്തികളുടെ ടൈം ടേബിള്‍ രണ്ടു ദിവസത്തിനുള്ളില്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
COMMENTS