The three shutters of the Mullaperiyar Dam have been raised by 40 cm in the wake of rising water levels
സ്വന്തം ലേഖകന്‍/www.vyganews.com
ഇടുക്കി : ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ കൂടി 40 സെന്റിമീറ്റര്‍ ഉയര്‍ത്തി.
1, 5, 6 എന്നീ ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ 1,299 ഘന അടി വെള്ളം കൂടി പുറത്തേയ്ക്ക് ഒഴുകും. ആറു ഷട്ടറുകളില്‍ നിന്നായി ഇപ്പോള്‍ 2,974 ഘന അടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്.
പെരിയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് താഴ്ത്താനാവാത്തത് തമിഴ്നാടിന്റെ വീഴ്ചയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ആരോപിച്ചു.
അണക്കെട്ടിലേക്ക് വലിയ തോതില്‍ ജലം ഒഴുകിയെത്തുന്നതിനാല്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടുപോയി റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണമെന്നും റോഷി പറഞ്ഞു.
COMMENTS