Thiruvananthapuram corporation
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ നികുതി തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി മേയര്‍ ആര്യ രാജേന്ദ്രന്‍. നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലായി വീട്ടുകരമടച്ച വകയിലുള്ള 30 ലക്ഷത്തിലധികം രൂപയുടെ തിരിമറിനടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും മേയര്‍ വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും തട്ടിപ്പ് നടത്തിയവരില്‍ നിന്നുതന്നെ പണം തിരികെ ഈടാക്കാനുള്ള നടപടികള്‍ പരിഗണിക്കുകയാണെന്നും മേയര്‍ വ്യക്തമാക്കി. നേമം സോണില്‍ 25 ലക്ഷത്തിന്റെയും ആറ്റിപ്ര സോണില്‍ ഒരു ലക്ഷത്തിന്റെയും ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.
Keywords: Thiruvananthapuram corporation, Mayor, Financial allegation
COMMENTS