Thiruvananthapuram Corporation tax issue
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പുകേസില്‍ ഒരാള്‍ അറസ്റ്റില്‍. സോണല്‍ ഓഫീസില്‍ പൊതുജനങ്ങളടയ്ക്കുന്ന കരം ബാങ്കിലടയ്ക്കാതെ വെട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്. ശ്രീകാര്യം സോണല്‍ ഓഫീസിലെ അറ്റന്‍ഡര്‍ ബിജുവാണ് അറസ്റ്റിലായത്.
ശ്രീകാര്യം സോണല്‍ ഓഫീസില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ കൈപ്പറ്റിയ 5,12,000 രൂപ അടയ്ക്കാതെ ബിജു തട്ടിയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് കേസ് വിവാദമായതോടെ ഇയാള്‍ ഒളിവിലായിരുന്നു. ഇന്ന് പുലര്‍ച്ചെ കല്ലറയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Keywords: Thiruvananthapuram, Corporation, Tax, Zonal office
COMMENTS