Thiruvallam toll plaza issue setteled
തിരുവനന്തപുരം: തിരുവല്ലം ടോള്‍ പ്ലാസ സമരം ഒത്തുതീര്‍പ്പിലെത്തി. സമീപവാസികള്‍ക്ക് സൗജന്യമായി ടോള്‍ പ്ലാസ വഴി കടന്നു പോകാം. മന്ത്രി വി.ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
കുമരിച്ചന്ത മുതല്‍ കോവളം ഭാഗത്തേക്കുള്ള 11 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സൗജന്യമായി പോകാന്‍ സാധിക്കും. ഒരാഴ്ചത്തേക്ക് തിരിച്ചറിയല്‍ രേഖകളും അതിനു ശേഷം സൗജന്യ പാസും സ്ഥലവാസികള്‍ക്ക് ഉപയോഗിക്കാം.
ടോള്‍ പ്ലാസ പ്രദേശത്തെ വെള്ളക്കെട്ട് ഒരാഴ്ച കൊണ്ട് പരിഹരിക്കാനും തിരുവല്ലം ജംഗ്ഷനില്‍ ഒരു മാസത്തിനകം പുതിയ പാലത്തിന് ടെന്‍ഡര്‍ വിളിക്കാനും കോവളം പാറോട് പ്രദേശത്തെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി.
Keywords: Thiruvallam, Toll plaza, Free pass
COMMENTS