As the water level started rising, a red alert was declared in Idukki dam again.The water level in the Mullaperiyar dam has reached 135 feet
ന്യൂസ് ഡെസ്‌ക്
കുമളി : ജലനിരപ്പ് ഉയരാന്‍ തുടങ്ങിയതോടെ ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.
റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ഇടുക്കിയില്‍ ഇപ്പോഴത്തെ ജലനിരപ്പ് 2398.30 അടിയാണ്. ഇന്നു രാത്രിയില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പു കൂടി പരിഗണിച്ചാണ് റെഡ് അലര്‍ട്ട്.
ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തുകയും പരമാവധി വൈദ്യുതി ഉത്പാദനം നടത്തിയിട്ടും ജലനിരപ്പ് താഴുന്നില്ല. ഡാമിന്റെ വൃഷ്ടി പ്രദേശത്തു കനത്ത മഴ തുടരുന്നതാണ് നീരൊഴുക്കു കൂടാന്‍ കാരണം.
ഇടുക്കിക്കു മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയിലെത്തിയിട്ടുണ്ട്. ഇവിടെ ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ ജാഗ്രതാ മുന്നറിയിപ്പ് നല്കും.
Summary: As the water level started rising, a red alert was declared in Idukki dam again. The district administration said the alert had been changed as per the rule curve. The water level in the Mullaperiyar dam has reached 135 feet. If it rises one step further, the first alert will be issued.
COMMENTS