ബുധന്‍ മുതല്‍ നാലു ദിവസം വീണ്ടും വ്യാപക മഴയ്ക്കും കാറ്റിനും സാദ്ധ്യത, ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു, കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു

The Met Office said there was a possibility of widespread rain and wind for four days from Wednesday under the influence of easterly winds


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ ബുധന്‍ മുതല്‍ നാലു ദിവസം വ്യാപക മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതേസമയം, തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളതീരത്തിനു സമീപമുണ്ടായിരുന്ന ന്യൂനമര്‍ദം ദുര്‍ബലമായതിനാല്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. 

കൃഷിമന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം

കൃഷിനാശം അറിയിക്കാന്‍ കൃഷിമന്ത്രി പി പ്രസാദിന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി.

ഫോണ്‍:

8075074340, 9446474714, 8848072878, 8089771652, 9946010595, 9447388159, 8547046467 വാട്സാപ്പിലും വിവരം അറിയിക്കാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ടുണ്ട്.

കേരളം, തമിഴ്നാട്, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നത്  ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു.

മഴ കുറഞ്ഞുവെങ്കിലും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ശേഷിയുടെ 2396.04 അടിയായി ഉയര്‍ന്നു. 2403 അടിയാണ് ഇടുക്കിയുടെ പരമാവധി ജലസംഭരണ ശേഷി. ആവശ്യമെങ്കില്‍ ഷട്ടര്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

ജലനിരപ്പ് 2397.86 ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ന്ന് ആവശ്യമെങ്കില്‍ സംഭരണി തുറക്കും. ഇപ്പോള്‍ പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ട് ജലം പുറന്തള്ളുകയാണ്.

1973ല്‍ കമ്മിഷന്‍ ചെയ്തതില്‍ പിന്നെ 1981, 1992, 2018 വര്‍ഷങ്ങളിലാണ് ഇടുക്കിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്. 

കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ രാവിലെ 11 മണിക്കു തുറക്കും. തെന്മല ഡാമിന്റെ ഷട്ടറുകളും വൈകാതെ തുറക്കും.

Summary: The Met Office said there was a possibility of widespread rain and wind for four days from Wednesday under the influence of easterly winds.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ബുധന്‍ മുതല്‍ നാലു ദിവസം വീണ്ടും വ്യാപക മഴയ്ക്കും കാറ്റിനും സാദ്ധ്യത, ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു, കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു
ബുധന്‍ മുതല്‍ നാലു ദിവസം വീണ്ടും വ്യാപക മഴയ്ക്കും കാറ്റിനും സാദ്ധ്യത, ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു, കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു
The Met Office said there was a possibility of widespread rain and wind for four days from Wednesday under the influence of easterly winds
https://blogger.googleusercontent.com/img/a/AVvXsEjuKVXdoHSHz9wLfs4ms-qhM0n-yq20hhN9f-PnVwtBmLaBn5lzCDj3scBhq4Ascq8jEIN1lfO9QwiH-9FfpjQC71oNNXyyNsKI1bcsW7-ZskzOlrhudbbNHPVk-cuTZ6fClKtexh9f3XDPsjLI0-tWOARDhUhz1AezsgIJLGzGUS4jUTPeWN0Dzo-t5Q=s320
https://blogger.googleusercontent.com/img/a/AVvXsEjuKVXdoHSHz9wLfs4ms-qhM0n-yq20hhN9f-PnVwtBmLaBn5lzCDj3scBhq4Ascq8jEIN1lfO9QwiH-9FfpjQC71oNNXyyNsKI1bcsW7-ZskzOlrhudbbNHPVk-cuTZ6fClKtexh9f3XDPsjLI0-tWOARDhUhz1AezsgIJLGzGUS4jUTPeWN0Dzo-t5Q=s72-c
www.vyganews.com
https://www.vyganews.com/2021/10/the-met-office-said-there-was.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/the-met-office-said-there-was.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy