The fifth shutter of the spillway of the Mullaperiyar Dam was raised at 9 pm due to the increased water level. 3, 4 shutters were raised in morning
സ്വന്തം ലേഖകന്‍/www.vyganews.com
കുമളി: ജലനിരപ്പ് താഴാതെ വന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍ വേയിലെ അഞ്ചാം ഷട്ടര്‍ കൂടി രാത്രി ഒന്‍പതു മണിയോടെ ഉയര്‍ത്തി. മൂന്ന്, നാല് ഷട്ടറുകള്‍ രാവിലെ ഉയര്‍ത്തിയിരുന്നു.
അഞ്ചാം ഷട്ടര്‍ ഉയര്‍ത്തിയ കാര്യം റവന്യൂ മന്ത്രി കെ.രാജനാണ് അറിയിച്ചത്. ഇപ്പോള്‍ സെക്കന്‍ഡില്‍ 825 ഘന അടി ജലമാണ് ഒഴുക്കി വിടുന്നത്.
സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി മന്ത്രി പ്രദേശത്തുതന്നെ ക്യാമ്പ് ചെയ്യുകയാണ്. 2018 ലെ പ്രളയകാലത്തും മുല്ലപ്പെരിയാറിലെ സ്പില്‍ വേ ഷട്ടറുകള്‍ തുറന്നിരുന്നു.
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇടുക്കി ഡാമിലേക്കാണ് എത്തുന്നത്. ഇടുക്കിയില്‍ രാവിലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വൈകുന്നേരം പിന്‍വലിച്ചിരുന്നു. രാത്രിയില്‍ മുല്ലപ്പെരിയാറിലെ മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇടുക്കിയില്‍ അടുത്ത നടപടിയെന്തെന്ന് പ്രദേശവാസികള്‍ കാത്തിരിക്കുകയാണ്.
വൈകുന്നേരത്തോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.3 അടിയിലേക്ക് താഴ്ന്നിരുന്നു. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടാല്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇടുക്കിയില്‍ നേരിയ തോതില്‍ മാത്രമാണ് ജലനിരപ്പ് ഉയരുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
Summary: The fifth shutter of the spillway of the Mullaperiyar Dam was raised at 9 pm due to the increased water level. Three and four shutters were raised in the morning.
COMMENTS