Tanzanian novelist Abdul Razak has been awarded the Nobel Prize for Literature. Born in Tanzania, he now resides in England
സ്റ്റോക്ക്ഹോം: ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാക്ക് ഗുര്‍ണ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനായി.
ടാന്‍സാനിയയില്‍ ജനിച്ച അദ്ദേഹം ഇപ്പോള്‍ ഇംഗ്ളണ്ടിലാണ് താമസം. 1994ല്‍ പ്രസിദ്ധീകരിച്ച പാരഡൈസാണ് പ്രമുഖ കൃതി. ബൈ ദി സീ, ഡെസേര്‍ഷന്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.
കൊളോണിയലിസം ഏല്‍പ്പിക്കുന്ന ആഘാതങ്ങളും അഭയാര്‍ഥികളുടെ ജീവിതവ്യഥകളും തീവ്രതയോടെ എന്നും ഗുര്‍ണ വരഞ്ഞിട്ടിരുന്നു. ഈ അനുഭാവമാണ് പുരസ്കാരലബ്ധിക്ക് കാരണമെന്ന് നോബല്‍ ജൂറി വിലയിരുത്തി. സാഹിത്യ നോബേല്‍ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ എഴുത്തുകാരനാണ് അബ്ദുള്‍റസാക്ക് ഗുര്‍ണ.
2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ് ബ്രെഡ് പ്രൈസിനും ഗുര്‍ണയുടെ കൃതികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 1948ല്‍ സാന്‍സിബാറിലാണ് ജനനം. ടാന്‍സാനിയയില്‍ പട്ടാളം ഭരണം അട്ടിമറിച്ച 1964ല്‍ യുകെയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
Summary: Tanzanian novelist Abdul Razak has been awarded the Nobel Prize for Literature. Born in Tanzania, he now resides in England. His most famous work is Paradise, published in 1994. Other important works include By the Sea and Dissolution.
COMMENTS