Supreme court is about NEET result
ന്യൂഡല്‍ഹി: 2021 ലെ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മുംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പരീക്ഷ എഴുതിയ 16ലക്ഷം കുട്ടികളുടെയും ഫലം പ്രസിദ്ധീകരിക്കാന്‍ കോടതി ദേശീയ ടെസ്റ്റിങ് ഏജന്‍സിയോട് ആവശ്യപ്പെട്ടു.
തെറ്റായ സീരിയല്‍ നമ്പറുകളുള്ള ചോദ്യപേപ്പറുകളും ഉത്തര കടലാസുകളും കൈമാറിയെന്നാരോപിച്ച് രണ്ടു കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പരീക്ഷാഫലം വൈകിപ്പിക്കുന്നത് മറ്റു കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.
Keywords: Supreme court, NEET result, NTA
COMMENTS