Supreme court involved in Lakhimpur case
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് സുപ്രീംകോടതി. സംഭവം വിവാദമാകുകയും യു.പിയില്‍ നിന്നുള്ള അഭിഭാഷകര്‍ ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റീസിന് കത്തയയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി നടപടി. ഇന്ന് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
അതേസമയം പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കേന്ദ്രമന്ത്രിയുടെ മകന്‍ ഉണ്ടായിരുന്ന വാഹനമാണ് കര്‍ഷകരെ കൊലപ്പെടുത്തിയതെന്ന വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതാണ് കര്‍ഷകരെ ചൊടിപ്പിക്കുന്നത്.
എന്നാല്‍ ഒരു കാരണവശാലും രാജിവയ്ക്കില്ലെന്ന നിലപാടാണ് കേന്ദ്രമന്ത്രി അജയ് മിശ്ര സ്വീകരിച്ചിരിക്കുന്നത്. സംഭവസ്ഥലത്ത് മകന്‍ ഉണ്ടായിരുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആക്രമിച്ചപ്പോള്‍ വാഹനം നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നെന്നാണ് മന്ത്രി വിശദമാക്കുന്നത്.
Keywords: Supreme court, Lakhimpur, Today
COMMENTS