Supreme court about DNA test
ന്യൂഡല്‍ഹി: ഡി.എന്‍.എ പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.
ബന്ധം തെളിയിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളുണ്ടെങ്കില്‍ ഡി.എന്‍.എ പരിശോധയ്ക്ക് ഉത്തരവിടുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. കക്ഷികളുടെ താത്പര്യം, സത്യം പുറത്തുവരേണ്ടതിന്റെ ആവശ്യകത, സാമൂഹിക - സാംസ്കാരിക പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചുവേണം കേസില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഹരിയാന സ്വദേശികളുടെ മകനാണെന്ന് അവകാശപ്പെട്ട് സ്വത്ത് വേണമെന്ന ആവശ്യവുമായി അശോക് കുമാര്‍ എന്നയാള്‍ നല്കിയ പരാതിയിലാണ് സുപ്രീം കോടതി നടപടി. നേരത്തെ ഹൈക്കോടതി ഈ കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു.
Keywords: Supreme court, D.N.A test, Force
COMMENTS