Student's murder at Pala st. Thomas college
പാലാ: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 11.30 യോടെയാണ് കോളേജ് കാമ്പസില്‍ കൊലപാതകം നടന്നത്. കോളേജില്‍ പരീക്ഷയ്ക്കായി എത്തിയ നിഥിന എന്ന വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
രാവിലെ കാമ്പസിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് അഭിഷേക് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുന്നത് കണ്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ കത്തിയെടുത്ത് കഴുത്തറുക്കുകയായിരുന്നു.
വിവരമറിഞ്ഞ ആളുകള്‍ ഓടിക്കൂടി ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ അഭിഷേകിനെ പിടികൂടി പൊലീസിനു കൈമാറി.
പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും പെണ്‍കുട്ടിയുമായി പ്രതിക്ക് അടുപ്പമുണ്ടായിരുന്നോയെന്നും പരിശോധിക്കുകയാണെന്നും എസ്.പി ഡി.ശില്പ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
Keywords: Murder, Pala st. Thomas college, Student
COMMENTS