മുല്ലപ്പെരിയാര്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നു, തീരവാസികളെ ഒഴിപ്പിച്ചു, ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്

The spillway shutters of the Mullaperiyar Dam to Kerala were opened against the backdrop of rising water level due to heavy rains


സ്വന്തം ലേഖകന്‍ 

കുമളി : കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കേരളത്തിലേക്കുള്ള സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മുല്ലപ്പെരിയാറിലെ ജലം മണിക്കൂറുകള്‍ക്കുള്ളില്‍ ഇടുക്കി ഡാമില്‍ എത്തുമെന്നതിനാല്‍ ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

സ്പില്‍ വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഏഴു മണിക്ക് തമിഴ് നാട് ആദ്യ സൈറണ്‍ മുഴക്കി. 7.15ന് രണ്ടാം സൈറണും 7.24ന് മൂന്നാം സൈറണും മുഴക്കിയതിനു ശേഷം 7.29ന് മൂന്നാം നമ്പര്‍ ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നു. ഒരു മിനിറ്റിനു ശേഷം നാലാം നമ്പര്‍ ഷട്ടറും ഉയര്‍ത്തി.

ഷട്ടര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രി കെ രാജനും ജല വിഭവ മന്ത്രി റോഷി അഗസ്റ്റിനും കുമളിയില്‍ താമസിച്ച് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നു. മന്ത്രിമാര്‍ രണ്ടുപേരും രാവിലെ കുമളിയില്‍ നിന്നു ബോട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്തിയിരുന്നു.

രണ്ടു ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘന അടി വെള്ളമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ഒഴുക്കിവിടുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്തു മഴ തുടരുന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്നു മന്ത്രി രാജന്‍ പറഞ്ഞു. 3108 ഘന അടി വെള്ളമാണ് ഓരോ സെക്കന്‍ഡിലും ഡാമില്‍ ഒഴുകിയെത്തുന്നത്. 2300 ഘന അടി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഇതോടെയാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്.

തീരത്ത് ആശങ്കയ്ക്കു വകയില്ലെന്നും വെള്ളം ആദ്യമെത്തുന്ന വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതറ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.  ഏഴ് വില്ലേജിലായി 21 ക്യാമ്പ് തുറന്ന് 350  കുടുംബങ്ങളിലെ 1079 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഷട്ടറുകള്‍ ഇല്ല. അതിനാല്‍, വശത്തുള്ള സ്പില്‍വേയിലൂടെയാണ് ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കുന്നത്. ആകെയുള്ള 13 സ്പില്‍വേ ഷട്ടറുകളില്‍ അഞ്ചെണ്ണമാണ് തുറക്കുക.  തുറന്നുവിടുന്ന വെള്ളം പെരിയാറിലെത്തി 38 കിലോമീറ്റര്‍ പിന്നിട്ട് ഇടുക്കി ജലസംഭരണിയിലെത്തും. 

ഇടുക്കിയില്‍ പരമാവധി വൈദ്യുതി ഉത്പാദനം നടത്തി വെള്ളം പുറന്തള്ളുന്നുണ്ട്. എന്നാല്‍, മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തുന്നതോടെ ഒരു ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.


Summary: The spillway shutters of the Mullaperiyar Dam to Kerala were opened against the backdrop of rising water level due to heavy rains. A red alert has been declared in Idukki as the water from Mullaperiyar will reach the Idukki dam within hours.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: മുല്ലപ്പെരിയാര്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നു, തീരവാസികളെ ഒഴിപ്പിച്ചു, ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്
മുല്ലപ്പെരിയാര്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നു, തീരവാസികളെ ഒഴിപ്പിച്ചു, ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്
The spillway shutters of the Mullaperiyar Dam to Kerala were opened against the backdrop of rising water level due to heavy rains
https://blogger.googleusercontent.com/img/a/AVvXsEi9BjyH8ADCrdL1l24rHGb08eqzCX39JAGgvfqyHG7I7G7efJIu41uP0EX7fajMfwfz7_wfkNKNLqtUthUd8mD9xRLZ42mQGjoalJeAE7Xb2AkQxBP8tI-bVBWUfexiAdadIqT-GCPHkSxBlnOquY2-sF_yltsWxbslcHCr241elTsYm1ZzbD2iFY7C_Q=s320
https://blogger.googleusercontent.com/img/a/AVvXsEi9BjyH8ADCrdL1l24rHGb08eqzCX39JAGgvfqyHG7I7G7efJIu41uP0EX7fajMfwfz7_wfkNKNLqtUthUd8mD9xRLZ42mQGjoalJeAE7Xb2AkQxBP8tI-bVBWUfexiAdadIqT-GCPHkSxBlnOquY2-sF_yltsWxbslcHCr241elTsYm1ZzbD2iFY7C_Q=s72-c
www.vyganews.com
https://www.vyganews.com/2021/10/shutters-of-mullaperiyar-dam-to-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/shutters-of-mullaperiyar-dam-to-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy