Saurashtra cricketer passes away
രാജ്‌കോട്ട്: ഇന്ത്യന്‍ സൗരാഷ്ട്ര ക്രിക്കറ്റ് ടീം ബാറ്റ്‌സ്മാനും മുന്‍ അണ്ടര്‍ 19 ക്യാപ്റ്റനുമായ അവി ബറോട്ട് (29) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഗുജറാത്തിനായും ഹരിയാനയ്ക്കായും കളിച്ചിട്ടുള്ള ബറോട്ട് 2019 - 20 സീസണിലെ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ടീം അംഗമായിരുന്നു. 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 20 ആഭ്യന്തര ട്വന്റി 20 യും കളിച്ചിട്ടുള്ള ബറോട്ട് വലംകയ്യന്‍ ബാറ്ററും ഓഫ് ബ്രേക്ക് ബൗളറുമായിരുന്നു.
Keywords: Saurashtra cricketer, passes away, Under 19, Heart attack
COMMENTS