Rejanikanth received Dadasaheb phalke award
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്ത് ഏറ്റുവാങ്ങി. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ചുള്ള ഭാരത സര്‍ക്കാരിന്റെ അന്‍പത്തി ഒന്നാമത് പുരസ്‌കാരമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് രജനികാന്ത് ഏറ്റുവാങ്ങിയത്.
അറുപത്തി ഏഴാമത് ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ കുടുംബസമേതമാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. രജനികാന്തിന്റെ മരുമകനും നടനുമായ ധനുഷിനാണ് മികച്ച നടനുള്ള അവാര്‍ഡ്. അസുരനിലെ അഭിനയത്തിനാണ് ധനുഷിനെ മികച്ച നടനായി തിരഞ്ഞെടുത്തത്.
Keywords: Dadasaheb phalke award, Rejanikanth, Dhanush
COMMENTS