Rahul Gandhi & Priyanka Gandhi cleared to visit Lakhimpur
ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കുന്നതിന് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്ക് അനുമതി നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഞ്ചു വീതം നേതാക്കള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും മറ്റ് മൂന്നു നേതാക്കളും കര്‍ഷകരെ കാണാനെത്തും.
നേരത്തെ സന്ദര്‍ശനത്തിനെത്തുന്നവരെ തടയുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇന്ന് സ്ഥലത്തെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ലഖ്‌നൗവിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തില്‍ വച്ച് തടഞ്ഞതിനുശേഷം തിരിച്ചയച്ചിരുന്നു.
അതേസമയം കേന്ദ്രമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുമെന്നും വിവരമുണ്ട്.
Keywords: Lakhimpur, Rahul Gandhi & Priyanka Gandhi, U.P government
COMMENTS