PUC certificate must in New Delhi
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. തണുപ്പ് കാലത്ത് ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാനാണ് നടപടി. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനങ്ങള്‍ റോഡിലിറക്കുന്നവര്‍ക്കെതിരെ പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പരിശോധനയ്ക്കായി അമ്പത് സംഘങ്ങളെ പെട്രോള്‍ പമ്പുകളില്‍ നിയമിക്കും. പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ആദ്യഘട്ടത്തില്‍ പിഴ ചുമത്തുന്നതിനു പകരം പരിശോധന നടത്താന്‍ പ്രേരിപ്പിക്കും. പിന്നീട് ആറുമാസം വരെ തടവോ പതിനായിരം രൂപ പിഴയോ മൂന്നു മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയോ അടക്കമുള്ള ശിക്ഷ ലഭിക്കും.
Keywords: New Delhi, PUC certificate, Government
COMMENTS