P.Sathidevi - Kerala women's commission Chairperson
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി.സതീദേവി നിയമിതയായി. കോഴിക്കോട് വടകര സ്വദേശിനിയായ പി.സതീദേവി സി.പി.എം നേതാവ് പി.ജയരാജന്റെ സഹോദരിയാണ്.
വടകരയില്‍ നിന്നുള്ള ലോക്‌സഭാംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സതീദേവി നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.
കേരളം വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ മുന്നിലാണെങ്കിലും സ്ത്രീകളോടുള്ള മനോഭാവത്തില്‍ യാതൊരു ഉന്നതിയുമില്ലെന്ന് അധ്യക്ഷയായി നിയമിതയായ ശേഷം സതീദേവി വ്യക്തമാക്കി.
ഈ പ്രവണത മാറ്റിയെടുക്കാനുള്ള ശ്രമം വനിതാ കമ്മിഷന്‍ ഏറ്റെടുക്കുകയാണെന്നും മുന്നിലെത്തുന്ന പരാതികളെ ജാതി മത പരിഗണനകളില്ലാതെ അനുഭാവ പൂര്‍വം പരിഗണിക്കുമെന്നും സതീദേവി വ്യക്തമാക്കി.
Keywords: P.Sathidevi, Kerala women's commission Chairperson, CPM
COMMENTS