Priyanka Gandhi arrested in U.P
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ മേഖലയിലെ സംഘര്‍ഷബാധിതപ്രദേശങ്ങളും കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളും സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രിയങ്ക.
നേരത്തെ സന്ദര്‍ശന വിവരം അറിഞ്ഞതിനെതുടര്‍ന്ന് യു.പി പൊലീസ് പ്രിയങ്കയെ വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ അവര്‍ അവിടെ നിന്നും പുറത്തിറങ്ങുകയായിരുന്നു.
ലഖിംപുര്‍ മേഖലയില്‍ സമരംചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇതേതുടര്‍ന്ന് രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
Keywords: Priyanka Gandhi. Arrest, U.P
COMMENTS