ലോഡ് ഷെഡിംഗ് വരുമോ? അടിയന്തര യോഗം വിളിച്ച് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി, ഊര്‍ജ പ്രതിസന്ധിയില്ലെന്നും തെറ്റായ വാര്‍ത്ത പരത്തിയാല്‍ നടപടിയെന്നും കേന്ദ്രം

At a time when the country is facing an energy crisis due to coal shortage, there are indications that power may be restricted in Kerala as well


ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : കല്‍ക്കരി ക്ഷാമം മൂലം രാജ്യം ഊര്‍ജ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കേരളത്തിലും വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്നു സൂചന. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം  വൈദ്യുതി മന്ത്രി വിളിച്ചു.

കല്‍ക്കരിക്ഷാമം നിമിത്തം കേന്ദ്ര പൂളില്‍ നിന്ന് 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്. ഇതു മറികടക്കാന്‍ ജല വൈദ്യുത പദ്ധതിയില്‍ നിന്നുള്ള ഉത്പാദനം കൂട്ടിയെങ്കിലും ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് വൈദ്യുതി ബോര്‍ഡ്. നാളത്തെ അടിയന്തര യോഗത്തിനു ശേഷം മുഖ്യമന്ത്രിയുമായും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി ചര്‍ച്ച നടത്തും. ഇതിനു ശേഷമായിരിക്കും വൈദ്യുതി നിയന്ത്രണം സംബന്ധിച്ച അന്തിമ തീരുമാനം വരിക.

അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഉണ്ടാവുമെന്നാണ് കെഎസ്സിബി വൃത്തങ്ങള്‍ നല്കുന്ന സൂചന. സര്‍ക്കാര്‍ എന്തു നിലപാടെടുക്കുന്നു എന്നത് ഇക്കാര്യത്തില്‍ സുപ്രധാനമാണ്. 

ഇതേസമയം, രാജ്യത്ത് ഊര്‍ജ പ്രതിസന്ധിയില്ലെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്‍ കെ സിംഗ് ഡല്‍ഹിയില്‍ പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയുണ്ടെന്ന തെറ്റായ സന്ദേശം നല്‍കി ജനത്തെ  പരിഭ്രാന്തരാക്കരുത്. പരിഭ്രാന്തി ഉണ്ടാക്കിയാല്‍ നടപടിയെടുക്കുമെന്ന് ടാറ്റ പവര്‍, ഗെയില്‍ എന്നിവര്‍ക്ക് താക്കീത് നല്‍കിയെന്നും ആര്‍ കെ സിംഗ് പറഞ്ഞു.

കല്‍ക്കരി ദൗര്‍ലഭ്യത്തിന്റെ പേരില്‍ അനാവശ്യ പരിഭ്രാന്തി പരത്തുകയാണ്. ഏതു സംസ്ഥാനത്തിന് വേണമെങ്കിലും അപേക്ഷ നല്‍കിയാല്‍ വൈദ്യുതി വിതരണം ചെയ്യും. നാല് ദിവസത്തേക്കുള്ള ഊര്‍ജ വിതരണത്തിനു ഇപ്പോള്‍ തന്നെ സജ്ജമാണ്. ഡല്‍ഹിയില്‍ ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്നും ആര്‍ കെ സിംഗ് വ്യക്തമാക്കി.

ഇന്ത്യയില്‍ 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മൊത്തം വൈദ്യുതിയുടെ 70 ശതമാനവും കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ്.

കേന്ദ്രമന്ത്രി ഇതെല്ലാം പറയുന്നുണ്ടെങ്കിലും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും പഞ്ചാബ്, രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്കി.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നു രാജ്യത്തെ കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ പകുതിയിലധികവും ഉത്പാദനം വെട്ടിക്കുറച്ചു. 

Summary: At a time when the country is facing an energy crisis due to coal shortage, there are indications that power may be restricted in Kerala as well. The power minister called an emergency meeting of the power board chairman and top officials to discuss the matter.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ലോഡ് ഷെഡിംഗ് വരുമോ? അടിയന്തര യോഗം വിളിച്ച് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി, ഊര്‍ജ പ്രതിസന്ധിയില്ലെന്നും തെറ്റായ വാര്‍ത്ത പരത്തിയാല്‍ നടപടിയെന്നും കേന്ദ്രം
ലോഡ് ഷെഡിംഗ് വരുമോ? അടിയന്തര യോഗം വിളിച്ച് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി, ഊര്‍ജ പ്രതിസന്ധിയില്ലെന്നും തെറ്റായ വാര്‍ത്ത പരത്തിയാല്‍ നടപടിയെന്നും കേന്ദ്രം
At a time when the country is facing an energy crisis due to coal shortage, there are indications that power may be restricted in Kerala as well
https://blogger.googleusercontent.com/img/a/AVvXsEjf00utAnkr0PeMaGYT383_lqXtT4fowB6y1FBo-kwDXYTb6pU31irriZNXCvHN3tfBxByR9t1hec5DkflggFuayVmJPiCaKXWviYNBYWvYfIPw0LcfSYBWKchkOMLFcepB3FGycX6sVXUb5nmaWsL3syaCv4aIcY34l_I6sG2MlRQZbfGfhRauV7eStw=s320
https://blogger.googleusercontent.com/img/a/AVvXsEjf00utAnkr0PeMaGYT383_lqXtT4fowB6y1FBo-kwDXYTb6pU31irriZNXCvHN3tfBxByR9t1hec5DkflggFuayVmJPiCaKXWviYNBYWvYfIPw0LcfSYBWKchkOMLFcepB3FGycX6sVXUb5nmaWsL3syaCv4aIcY34l_I6sG2MlRQZbfGfhRauV7eStw=s72-c
www.vyganews.com
https://www.vyganews.com/2021/10/power-may-be-restricted-in-kerala-as.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/power-may-be-restricted-in-kerala-as.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy